ഇറ്റലിയില്‍ 160 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ ജനന നിരക്ക്; കാരണം കൊവിഡ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 15 ഡിസം‌ബര്‍ 2021 (14:44 IST)
ഇറ്റലിയില്‍ 160 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ ജനന നിരക്ക്. നാഷണല്‍ സ്റ്റാറ്ററ്റിക്‌സ് ഓഫീസാണ് ഇക്കാര്യം വ്യാഴാഴ്ച വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 404,892 കുട്ടികളാണ് ജനിച്ചത്. ഇത് അതിനുമുന്‍പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 15,192 കുറവാണ്. 2020ല്‍ 746,146 പേര്‍ മരണപ്പെട്ടിട്ടുണ്ട്. ഇത് ജനസംഖ്യയെ 59.3 മില്യണാക്കി കുറച്ചിട്ടുണ്ട്. ജനനനിരക്കില്‍ കുറവ് വരാന്‍ കാരണം കൊവിഡ് വ്യാപനമാണെന്നാണ് കണക്കാക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article