മറ്റെല്ലാ വൈറസിനേക്കാള്‍ വേഗത്തില്‍ ഒമിക്രോണ്‍ പടരുന്നു, ലോകത്തിലെ എല്ലാ രാജ്യങ്ങളേയും ഇത് ബാധിക്കും, ഹോളിഡേ പരിപാടികളെല്ലാം ഞാന്‍ ഉപേക്ഷിച്ചു; മുന്നറിയിപ്പുമായി ബില്‍ ഗേറ്റ്‌സ്
ലോക ചരിത്രത്തില്‍ ഒരു വൈറസും പടരാത്ത രീതിയില്‍ കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുകയാണെന്ന് ബില്‍ ഗേറ്റ്‌സിന്റെ മുന്നറിയിപ്പ്. ഒമിക്രോണ്‍ വ്യാപനത്തിന്റെ ആശങ്കയെ തുടര്‍ന്ന് തന്റെ ഹോളിഡേ പരിപാടികളെല്ലാം റദ്ദാക്കുകയാണെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് ബില്‍ ഗേറ്റ്‌സിന്റെ പ്രതികരണം.
മഹാമാരിയുടെ ഏറ്റവും മോശം അവസ്ഥയിലേക്കാണ് ലോകം പോയികൊണ്ടിരിക്കുന്നത്. എല്ലാവരുടേയും കുടുംബങ്ങളെ ഒമിക്രോണ്‍ ബാധിക്കും. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ പലരും ഇപ്പോള്‍ ഒമിക്രോണ്‍ ബാധിതരാണ്. ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത വിധം വ്യാപനശേഷിയാണ് ഒമിക്രോണ്‍ വൈറസിനുള്ളത്. ലോകത്തെ എല്ലാ രാജ്യങ്ങളേയും ഈ വൈറസ് ബാധിക്കുമെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു.