പണിയില്ലാതാകുന്ന ഒബാമ ഇനി എന്ത് ചെയ്യുമെന്ന് അറിയാമോ ?
ചൊവ്വ, 10 ജനുവരി 2017 (16:48 IST)
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുന്ന ബരാക് ഒബാമ ഇനി ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുമെന്ന ചര്‍ച്ചകള്‍ സജീവമാകുന്നു. ജനകീയനായ നേതാവ് പുതിയ ബിസിനസ് ആരംഭിച്ചേക്കാം എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ടെങ്കിലും ഒന്നിനും പിടികൊടുക്കാതെ നടക്കുകയാണ് ഒബാമ.
സംഗീതത്തിനൊപ്പം ഗോള്‍ഫ് കളിയില്‍ മാസ്‌മരിക പ്രകടനം നടത്തുന്ന ഒബാമ വിനോദരംഗത്ത് തുടര്‍ന്നേക്കുമെന്നും ചിലര്‍ പറയുന്നുണ്ട്. സാധാരണക്കാരനായി ജീവിക്കാന്‍ കൊതിക്കുന്ന ഒബാമ കുടുംബത്തിനൊപ്പം പുതിയ ബിസിനസ് ആരംഭിക്കാനുള്ള സാധ്യതയും ചിലര്‍ തള്ളിക്കളയുന്നില്ല.
അതേസമയം, ഒബാമയ്‌ക്ക് എന്ത് ജോലി നല്‍കുമെന്ന ആലോചനയിലാണ് 60 രാജ്യങ്ങളിലായി വേരുകളുള്ള സ്‌പോട്ടിഫൈ എന്ന സംഗീത കമ്പനി. അദ്ദേഹത്തിന് എന്ത് ജോലിയാണ് നല്‍കേണ്ടതെന്നാണ് കമ്പനി മേധാവി ഡാനിയേല്‍ ഇകെ ചോദിക്കുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ കാര്യം ചോദിച്ചിരിക്കുന്നത്. എന്നാല്‍ ഒബാമ ഇനി ഏത് മേഖലയിലേക്ക് തിരിയുമെന്നതില്‍ ആശങ്ക തുടരുകയാണ്.