30 മിനിറ്റിനുള്ളില്‍ വീട്ടമ്മ കൊള്ളയടിച്ചത് മൂന്നു ബാങ്കുകള്‍

Webdunia
ബുധന്‍, 2 സെപ്‌റ്റംബര്‍ 2015 (18:17 IST)
30 മിനിറ്റിനുള്ളില്‍ വീട്ടമ്മ കൊള്ളയടിച്ചത് മൂന്നു ബാങ്കുകള്‍. അമേരിക്കയിലെ ഫ്ളോറിഡ താമ്പ ബേയിലെ ക്ലിന്റി സാഞ്ചസ് ആണ് ബാങ്കുകള്‍ കവര്‍ച്ച നടത്തിയതായി  കുറ്റസമ്മതം നടത്തിയത്.

ഓരോ ബാങ്കിലും ചെന്ന് ഇവര്‍ നേരത്തെ എഴുതിയ നോട്ടു കൊടുത്തു ഭീഷണിപ്പെടുത്തുകയും ശേഷം കൈക്കലാക്കുകയുമായിരുന്നു.ഇവര്‍ കവര്‍ച്ച നടത്തിയതിനു പിന്നാലെ പോലീസ് ഇവരുടെ കാര്‍ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്നാണ് ഇവരെ അറസ്റ്റുചെയ്തത്. 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ ചെയ്തിരിക്കുന്നത്.

ദാരിദ്ര്യമാണ് തന്നെക്കൊണ്ട് ബാങ്ക് കവര്‍ച്ച ചെയ്യിച്ചതെന്നാണ് ഇവര്‍ പറയുന്നത്. മകളുടെ ഗ്രാജ്വേഷന്‍ പാര്‍ട്ടിക്കുവേണ്ടിയും, വീട്ടുവാടക കൊടുക്കുവാന്‍ വേണ്ടിയുമായിരുന്നു കവര്‍ച്ചയെന്ന് ക്ലിന്റി പറഞ്ഞു.