ബംഗ്ലാദേശില്‍ ഒരു ബ്ലോഗര്‍ കൂടി കൊല്ലപ്പെട്ടു

Webdunia
ചൊവ്വ, 31 മാര്‍ച്ച് 2015 (16:50 IST)
ബംഗ്ലാദേശിലെ ധാക്കയില്‍  ഒരു ബ്ലോഗ് എഴുത്തുകാരന്‍ കൂടി കൊല്ലപ്പെട്ടു.വാഷിക്കര്‍ റഹ്മാന്‍ എന്ന 27 കാരനാണ് തിങ്കളാഴ്ച്ച രാവിലെ  ധാക്കയിലെ തെജ്ഗാവോണ്‍ പ്രദേശത്ത് വെച്ച് കൊല്ലപ്പെട്ടത്. രാവിലെ വീടിനുപുറത്തുനില്‍ക്കുകയായിരുന്ന ഇദ്ദേഹത്തിന് വെട്ടേല്‍ക്കുകയായിരുന്നു.
 
കേസില്‍ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ജികുല്‍, അരിഫുല്‍ ഇസ്ലാം എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇവര്‍ മദ്രസ വിദ്യാര്‍ത്ഥികളാണ്.ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരു കൊലപാതകി ഓടി രക്ഷപ്പെട്ടു.
 
യുക്തിവാദിയായ വാഷിഖ് റഹ്മാന്‍, മതമൗലികവാദത്തിനെതിരെ ബ്ലോഗിലൂടെയും സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ കൂടിയും പ്രതികരിച്ചിരുന്നു. നേരത്തെ  യു എസ് പൗരനായ ബ്ലോഗ് എഴുത്തുകാരന്‍ അവിജിത് റോയി സമാനമായരീതിയില്‍ കൊല്ലപ്പെട്ടിരുന്നു.

 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.