യുഎന്‍ ജീവനക്കാര്‍ക്ക് ഇനി സ്വവര്‍ഗ വിവാഹമാകാം ബാന്‍ കി മൂണ്‍

Webdunia
ബുധന്‍, 9 ജൂലൈ 2014 (10:03 IST)
യുഎന്നിന്റെ ജീവനക്കാരുടെ സ്വവര്‍ഗ വിവാഹത്തിനു  യുഎന്‍ അംഗീകാരം.സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.ലോകമെമ്പാടുമുള്ള യുഎന്‍ ജീവനക്കാര്‍ക്ക് ഇത് ബാധകമായിരിക്കുമെന്ന് ബാന്‍ കി മൂണ്‍ അറിയിച്ചു.

കഴിഞ്ഞമാസം 26 മുതല്‍ ജീവനക്കാരുടെ സ്വവര്‍ഗ വിവാഹം സംബന്ധിച്ച തീരുമാനം നിലവില്‍ വന്നു.അതതു രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ക്കനുസരിച്ചായിരിക്കും വിവാഹത്തിനുള്ള അംഗീകാരം.കൂടുതല്‍ വിപുലമായ തലത്തില്‍ സമത്വം യാഥാര്‍ഥ്യമാക്കാനാണ്  ഐക്യരാഷ്ട്ര സഭ പുതിയ തീരുമാനമെന്ന് സെക്രട്ടറി ജനറല്‍ പറഞ്ഞു.