ഭാര്യയുടെ മൃതദേഹവുമായി കിലോമീറ്ററുകള്‍ നടന്ന ദനാ മാഞ്ചിയ്ക്ക് ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ സഹായ ഹസ്തം

Webdunia
തിങ്കള്‍, 29 ഓഗസ്റ്റ് 2016 (09:17 IST)
ഒഡീഷയില്‍ ഭാര്യയുടെ മതദേഹം തോളിലേറ്റി കിലോമീറ്ററോളം സഞ്ചരിക്കേണ്ടി വന്ന ദാനാ മാഞ്ചിക്ക് ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരന്റെ സഹായ വാഗ്ദാനം. സഹായം കൈമാറുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ബഹാറൈനിലെ ഇന്ത്യന്‍ എംബസിയുമായി ചര്‍ച്ച നടത്തി. ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ സഹായ വാഗ്ദാനത്തോട് അനുകൂലമായാണ് ഇന്ത്യന്‍ എംബസി പ്രതികരിച്ചത്. കഴിഞ്ഞ ദിവസമാണ് ഒഡീഷ സ്വദേശി ദനാ മാഞ്ചി ക്ഷയം ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹം ചുമന്ന് പത്ത് കിലോമീറ്ററോളം നടന്നത്. ഭാര്യയുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ കൈയ്യഴിയുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം മൃതദേഹവുമായി വീട്ടിലേക്ക് നടന്നു. മാഞ്ചിയ്‌ക്കൊപ്പം പന്ത്രണ്ട് വയസ്സുള്ള മകളുമുണ്ടായിരുന്നു. വഴിയ്ക്ക് വച്ച് കണ്ട മാധ്യമ പ്രവര്‍ത്തകരാണ് മൃതദേഹം വീട്ടിലെത്തിക്കാന്‍ സഹായിച്ചത്. 
 
Next Article