ഓസ്ട്രേലിയൻ പ്രധാനമന്ത്രി അടുത്ത മാസം ഇന്ത്യയിലെത്തും

Webdunia
വെള്ളി, 29 ഓഗസ്റ്റ് 2014 (12:28 IST)
വ്യാപാര-നിക്ഷേപങ്ങൾക്ക് പുതിയ മാനം തീര്‍ക്കാന്‍ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി അബോട്ട് ഇന്ത്യയിലെത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സഹവർത്തിത്വം ഉറപ്പിക്കാനും കച്ചവട വാണിജ്യ സാധ്യതകള്‍ക്കും മുന്‍ തൂക്കം നല്‍കിയാവും അടുത്ത മാസം ഓസ്ട്രേലിയൻ പ്രധാനമന്ത്രി തന്റെ ആദ്യ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തുക.

ഇന്ത്യൻ രാഷ്ട്രപതി പ്രണാബ് മുഖർജി,​ പ്രധാനമന്ത്രി നരേന്ദ്ര മോദി,​ മറ്റ് മുതിർന്ന രാഷ്ട്രീയ നേതാക്കൾ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. താൻ ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയും സാമ്പത്തിക തലസ്ഥാനമായ മുംബെയും സന്ദർശിക്കുമെന്നും ടോണി അബോട്ട് അറിയിച്ചു.