ഓസ്ട്രേലിയയിലും മോഡി മാജിക്, പ്രസംഗം കേള്‍ക്കാന്‍ ആയിരങ്ങള്‍

Webdunia
തിങ്കള്‍, 17 നവം‌ബര്‍ 2014 (15:47 IST)
ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്ക്വയര്‍ പ്രസംഗത്തിന്റെ അലയൊലികള്‍ വിട്ടുമാറുന്നതിനുമുമ്പേ ഓസ്ട്രേലിയയിലും മോഡി മാജിക്. ഇന്ത്യന്‍ പ്രധാന മന്ത്രിന്‍ നരേന്ദ്ര മൊഡിയുടെ പ്രസംഗം കേള്‍ക്കാന്‍ ആയിരങ്ങള്‍ പ്രസംഗം നടക്കുന്ന് അല്‍ഫോണ്‍സ് അരീന സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി. ഇരിപ്പിടങ്ങള്‍ കിട്ടുന്നതിനായി പലരും തലേദിവസം രാത്രിയില്‍ തന്നെ സ്റ്റേഡിയത്തില്‍ ഇടം പിടിച്ചിരുന്നു. ഇതു മൂലം പലര്‍ക്കും പരിപാടി നടക്കുന്നവേദിക്ക് പുറത്തു നില്‍ക്കേണ്ടി വന്നു.

പരിപാടിക്കെത്തിയ മോഡിക്ക് വന്‍ സ്വീകരണമാണ് ഇന്ത്യന്‍ വംശജര്‍ നല്‍കിയത്. തനിക്ക് സ്വീകരണം നല്‍കിയ ഇന്ത്യന്‍ വംശജര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.  മൊഡിയുടെ പ്രസംഗത്തിലൂടെ...മോഡി എന്നൊരു വ്യക്തിയല്ല ഈ സ്വീകരണം നേടുന്നത് മറിച്ച് 125 കൊടി വരുന്ന ഇന്ത്യക്കാരാണ് എന്നദ്ദേഹം ഞാന്‍ ഈ സ്വീകരണം വിനയത്തോടെ ഭാരത മാതാവിന് സമര്‍പ്പിക്കുന്നു.

നമ്മള്‍ സ്വാമി വിവേകാന്ദന്റെ വാക്കുകള്‍ സ്മരിക്കേണ്ടതാണ്. അദ്ദേഹം പറഞ്ഞു വരുന്ന അമ്പതു വര്‍ഷത്തേക്ക് നമ്മള്‍ എല്ലാ ദൈവങ്ങളേക്കുറിച്ചും മറന്നേക്കുക. ഭാരത മാതാവിനേക്കുറിച്ച് മാത്രം ചിന്തിക്കുക,അദ്ദേഹത്തിന്റെ വാ‍ക്കുകളുടെ ശക്തി നോക്കു, 50 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭാരതം സ്വതന്ത്രയായി. എന്നേപ്പോലെ നിരവധി ആളുകള്‍ സ്വാതന്ത്ര്യത്തിനു ശേഷാം ജനിച്ചവരാണ്. ഞാന്‍ അനുഗ്രഹീതനാണ്.

ഇന്ത്യ സ്വതന്ത്ര്യയായതിനു ശേഷം ജനിച്ചയാള്‍ക്കാരില്‍ പ്രധാനമന്ത്രിയാകുന്ന ആദ്യ വ്യക്തി എന്ന ഭാഗ്യം ലഭിച്ച ആളാണ് ഞാന്‍, അതുകൊണ്ടുതന്നെ വലിയ ഉത്തരവാദിത്തമാണെനിക്കുള്ളത്. നമുക്ക രാജ്യത്തിനു വേണ്ടി മരിക്കാന്‍ കഴിഞ്ഞില്ല, പക്ഷേ രാജ്യത്തിനു വേണ്ടി ജീവിക്കാന്‍ സാധിക്കും, നമുക്കെല്ലാവര്‍ക്കും അതിനുള്ള അവസരമുണ്ട്. ഒരു ദിവസം വേണ്ടി വന്നു ഓസ്ട്രേലിയയിലേക്ക് വരാന്‍, പക്ഷെ 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇവിടെ എത്തുന്നത്. ഓസ്ട്രേലിയയിലെ എന്റെ സുഹൃത്തുക്കളെ ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു നല്‍കുകയാണ് നിങ്ങള്‍ക്കൊരിക്കലും ഇനി 28 വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരില്ല.

ഓസ്ട്രേലിയയിലെ എന്റെ പ്രിയപ്പെട്ട നാട്ടുകാരെ ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുകയാണ്, ഇന്ത്യയില്‍ ജീവിക്കുന്നവര്‍ക്കുള്ള അതേ അവകാശങ്ങള്‍ നിങ്ങള്‍ക്കും ലഭിക്കുന്നതാണ്. സിഡ്നി സുന്ദരമായ സ്ഥലമാണ്. ഓസ്ട്രേലിയ സുന്ദരമായ രാജ്യവും. ഇന്ത്യക്കും ഓസ്ട്രേലിയയ്ക്കും ക്രിക്കറ്റ് ഇല്ലാതെ ജീവിക്കനാകില്ല. നമ്മള്‍ പൊതുവായ മൂല്യങ്ങള്‍ ജനാധിപത്യത്തിലൂടെ പങ്കുവയ്ക്കുന്നു, ലോകം മുഴുവന്‍ ജനാധിപത്യ രാജ്യങ്ങളെ അഭിമാനത്തോടെ നോക്കുന്നു, ജനാധിപത്യമില്ലയിരുന്നെങ്കില്‍ ഞാനിവിറ്റെ ഉണ്ടാകുമായിരുന്നൊ? നോക്കു ജനാധിപത്യത്തിന്റെ കരുത്ത്, ഇന്ത്യ പുറകില്‍ നില്‍ക്കുന്നതിന് ഞാരൊരു കാരണവും കാണുന്നില്ല, ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു, നമ്മള്‍ മുന്നിലേക്കുതന്നെ നീങ്ങും.

ഇന്ത്യ ചെറുപ്പമാണ്, നിറയെ യുവജനങ്ങളാണിവിടെയുള്‍ലത്, നമുക്ക പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജമുണ്ട്. സ്വാമി വിവേകാന്ദന്‍ ഇതേപ്പറ്റി എപ്പോഴും പറയുമായിരുന്നു. അദ്ദേഹത്തിന്റെ സ്വപ്നമാണിത്- ഞാനത് എന്റെ കണ്‍‌മുന്നില്‍ കാണുന്നു ഇന്ത്യ ലോക ഗുരുവായി തീരും. അവള്‍ ലോകത്തിനു മുഴുവന്‍ വഴികാട്ടിയായി തീരും. സ്വാമിജിയുടെ ഈ ദീര്‍ഘ വീക്ഷണം എനിക്കെന്തുകൊണ്ടുണ്ടായിക്കൂട. ആറുമാസം എന്നത് വലിയൊരു രാജ്യത്തെ സംബന്ധിച്ച് ഒന്നുമല്ല. ഞാന്‍ നിങ്ങളോട് ചോദിക്കുകയാണ്. നിങ്ങള്‍ക്കും എന്നേപ്പോലെ വിശ്വാസമുണ്ടൊ? നമുക്ക് മനുഷ്യത്വപരമായി പ്രയത്നിക്കരുതൊ, നമുക്ക് വീണ്ടും ഉയര്‍ന്ന് നില്‍ക്കേണ്ടെ? നിങ്ങള്‍ അംഗീകരിക്കുന്നുണ്ടൊ നമ്മുടെ പ്രയത്നത്തിന് ദൈവം തീര്‍ച്ചയായും അനുഗ്രഹിക്കുമെന്ന്? നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ നമ്മളെ തടയാന്‍ ആര്‍ക്കും കഴിയില്ല.

നിങ്ങള്‍ ഓസ്ട്രേലിയയെ നിങ്ങളുടേതാക്കി. ഓസ്ട്രേലിയയിലെ ജനങ്ങള്‍ സാഹോദര്യത്തിന്റെ മഹത്വം അറിയുന്നവരാണ്. അത് നമ്മുടെ സംസ്കാരവുമാണ്. നമ്മള്‍ നമ്മുടെ കര്‍മ്മഭൂമിക്കായി പരമാവധി പ്രയത്നിക്കണം. 1964 ടോകിയോ ഒളിമ്പിക്സില്‍ ഇന്ത്യക്കാരന്‍ ഓസ്ട്രേലിയയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ഇവിടെ നിരവധി ആംഗ്ലോ ഇന്ത്യന്‍സ് ഉണ്ട്. എറിക് പിയേര്‍സ് എന്ന ജബല്പൂറില്‍ ജനിച്ചയാള്‍ ഹോക്കിയില്‍ ഓസ്ട്രേലിയയ്ക്കുവേണ്ടി കളിച്ചിട്ടുണ്ട്.

മത്തായി വര്‍ഗീസ് എന്ന ഇന്ത്യാക്കാരന്‍ ഓസ്ട്രേലിയയില്‍ താമസമാക്കിയയാളാണ്. അദ്ദേഹം തന്റേതായ അടയാളം ഗണിതത്തില്‍ രേഖപ്പെടുത്തുകയും ചെയ്തു. പിന്നെ ഇന്ദിരാ നായിഡു. ഇന്നവരെക്കുറിച്ച് നമ്മള്‍ അഭിമാനിക്കുന്നു. ഇതുപോലെ നിരവധി ഇന്ത്യക്കാര്‍ ഓസ്ട്രേലിയയില്‍ താമസമാക്കിയവരുണ്ട്. അവരെക്കൊണ്ടാവുന്ന രീതിയില്‍ അവര്‍ പ്രയത്നിക്കുന്നു. അത് നമ്മുറ്റെ സ്വഭാവമാണ്. നമ്മള്‍ എല്ലവരുമായും സഹകരിക്കുന്നു. അത് എവിടെയാണെന്നത് ഒരു കാര്യമേയല്ല. സ്വാതന്ത്ര്യം കിട്ടിയിട്ട് 60 വര്‍ഷങ്ങളായി. എന്നിട്ടും അടിസ്ഥാന കാര്യങ്ങള്‍ ഇല്ലാത്ത നിരവധി ആളുകള്‍ ഇന്ത്യയിലുണ്ട്. ദൌര്‍ഭാഗ്റ്റവശാല്‍ പലര്‍ക്കും ശൌചാലയങ്ങള്‍ പോലുമില്ല. ആളുകള്‍ക്ക് വലിയ സ്വപ്നങ്ങളാണുള്ളത്. എന്നാല്‍ എനിക്ക് ഇന്ത്യൈലെ ജനങ്ങളെക്കുറിച്ചുള്ള ചെറിയ സ്വപ്നങ്ങള്‍ മാത്രമാണുള്‍ലത്.

എല്ലാ ഇന്ത്യക്കാര്‍ക്കും ബാങ്ക് അക്കൌണ്ടുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിച്ചു, അതുകൊണ്ട് ഞാന്‍ പ്രധാ‍നമന്ത്രി ധന്‍ ജന്‍ യോജന പ്രഖ്യാപിച്ചു. റിസര്‍വ് ബാങ്കിനോട് ഈ പദ്ധതി നടക്കുമോ എന്ന് ഞാന്‍ ചോദിച്ചു. അവര്‍ പറഞ്ഞു ഇത് നടക്കും. ആരും നിഷേധിച്ചില്ല. പക്ഷെ അവര്‍ 3 വര്‍ഷം വേണമെന്ന് പറഞ്ഞു. ഞാനവരൊട് ചോദിച്ചു മൂനു വര്‍ഷം കഴിഞ്ഞ സൂര്യനുദിക്കുമ്പോള്‍ ഇത് പ്രാവര്‍ത്തികമായിന്‍ തീരുമോ എന്ന് ഞാന്‍ മറ്റ് ഡിപ്പാര്‍ട്ട് മെന്റുകളൊട് ചോദിച്ചു, അവര്‍ രണ്ടുവര്‍ഷമെന്ന് പറഞ്ഞു, ഞാന്‍ സ്വന്ത്വം ഡിപ്പാര്‍ട്ട്മെന്റ്റിനൊട് ചോദിച്ചു അവര്‍ പറഞ്ഞു ഒരുവര്‍ഷം വേണമെന്ന്. പക്ഷെ എനിക്കീ പദ്ധതി വളരെ വേഗം നടക്കണമെന്നുണ്ടായിരുന്നു. അതിനാല്‍ സ്വാതന്ത്ര്യ ദിനത്തില്‍ 150 ദിവസത്തിനുള്ളില്‍ ഈ പദ്ധതി പ്രാവര്‍ത്തികമാക്കുമെന്ന് പ്രഖ്യാപിച്ചു. അത്രയും അളുകള്‍, അതേ ഫയല്‍, അതേ പദ്ധതി, പ്രഖ്യാപിച്ച് 10ആഴ്ചകള്‍ക്ക് ശേഷം കോടിക്കണക്കിന് ബാങ്ക് അക്കൌണ്ടുകല്‍ തുറക്കപ്പെട്ടു. ജനങ്ങള്‍ പദ്ധതിയോട് വളരെ വേഗത്തില്‍ പ്രതികരിച്ചു.

ഒക്ടോബര്‍ രണ്ടിന് ഞാന്‍ സ്വഛ്ഭാരത് അഭിയാന്‍ പ്രഖ്യാപിച്ചു. നിങ്ങള്‍ ഇവിടം വൃത്തികേടാക്കാന്‍ ആഗ്രഹിക്കുന്നുണ്ടൊ? പക്ഷെ എന്തുകൊണ്ട് ഇന്ത്യയില്‍ ചെല്ലുമ്പോള്‍ അങ്ങനെ ചെയ്യുന്നു. എനിക്കറിയാം ഇത് അത്ര എളുപ്പമല്ലെന്ന്. പക്ഷെ ശ്രമകരമാണെങ്കിലും എന്തുകൊണ്ട് അവസാനം വരെ പരിശ്രമിച്ചുകൂട? നിങ്ങളീ വെല്ലുവിളി ഏറ്റെടുക്കുകയാണെങ്കില്‍ ഇന്ത്യയുടെ ചീത്ത മുഖം മാറ്റിയെടുക്കാന്‍ സാധിക്കും. ഞാന്‍ നിങ്ങളെ മുഴുവന്‍ ഈ കാര്യത്തിലേക്ക് പങ്കാളികളാകുവാന്‍ ക്ഷണിക്കുകയാണ്. നിങ്ങളേക്കൊണ്ട് ആകുന്ന രീതിയില്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.