മലാ‍ലയെ വെടിവെച്ചകൊല്ലാന്‍ ശ്രമിച്ചവര്‍ പിടിയില്‍

Webdunia
ശനി, 13 സെപ്‌റ്റംബര്‍ 2014 (11:19 IST)
മനുഷ്യാവകാശ പ്രവര്‍ത്തകയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി പോരാടുകയും ചെയ്ത മലാല യൂസുഫ് സായിയെ വധിക്കാന്‍ ശ്രമിച്ച താലിബാന്‍ തീവ്രവാദികള്‍ പിടിയില്‍.

പാകിസ്താന്‍സേനയും പോലീസും രഹസ്യാന്വേഷണ ഏജന്‍സിയും സംയുക്തമായി നടത്തിയ നീക്കത്തിലാണ് തീവ്രവാദികളെ പിടികൂടിയത്. 10 തീവ്രവാദികളാ‍ണ് പിടിയിലായത്. ഇവര്‍ സ്വാതിലെ പ്രധാന പട്ടണമായ മിന്‍ഗോറയ്ക്ക് സമീപമുള്ള മലാകണ്ഡ് സ്വദേശികളാണ്. ഇവരെ പിടികൂടിയതായി  മേജര്‍ ജനറല്‍ അസിം ബാവ്ജയാണ് മധ്യമങ്ങളെ അറിയിച്ചത്.

തെഹ്രീക് ഇ താലിബാന്‍ പാകിസ്താന്‍ (ടിടിപി) നേതാവായ മൗലാന ഫസലുള്ളയുടെ നിര്‍ദേശപ്രകാരം പ്രകാരമായിരുന്നു മലാലയ്ക്ക് നേരെ സംഘം ആക്രമണം നടത്തിയത്. മലാലയെ കൂടാതെ മറ്റ്  22 പേരെ കൂടി വധിക്കാന്‍ സംഘം പദ്ധതിയിട്ടിരുന്നു.

2012 ഒക്ടോബര്‍ ഒന്‍പതിനാണ് സ്‌കൂള്‍ബസില്‍വെച്ച് താലിബാന്‍സംഘത്തിന്റെ ആക്രമണത്തില്‍ മലാലയുടെ തലയ്ക്ക് വെടിയേറ്റിരുന്നു. ഗുരുതരമായ പരിക്കുകളെ അതിജീവിച്ച മലാല അന്താരാഷ്ട്രപ്രശംസ നേടിയിരുന്നു. 2009-ല്‍ 11-ാം വയസ്സില്‍ ബി.ബി.സി. ഉറുദു സര്‍വീസിനുവേണ്ടി എഴുതിയ ബ്ലോഗിലൂടെയാണ് മലാല ആദ്യമായി ആഗോളശ്രദ്ധയില്‍ നേടിയത്. ഇത്കൂടാതെ മലാല സമാധാനത്തിനുള്ള നൊേബല്‍ പുരസ്‌കാര പട്ടികയിലേക്കും മലാല നാമനിര്‍ദേശപ്പെടുകയും ഐക്യരാഷ്ട്ര സഭയുടെ പൊതു അസംബ്ലിയില്‍ പ്രസംഗിക്കുകയും ചെയ്തിരുന്നു.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.