അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; 3 സൈനികരും 5 തീവ്രവാദികളും കൊല്ലപ്പെട്ടു

Webdunia
ചൊവ്വ, 26 ഓഗസ്റ്റ് 2014 (09:50 IST)
ജമ്മുകശ്മീരിലെ കുപ്‌വാരയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. സൈന്യം അഞ്ച് തീവ്രവാദികളെ വധിച്ചു. രണ്ട് വ്യത്യസ്ത ഇടങ്ങളിലായാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. 
 
കലാരൂസ് വനമേഖലയില്‍ ശനിയാഴ്ച ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ രണ്ട് സൈനികരും നാല് തീവ്രവാദികളും കൊല്ലപ്പെട്ടു. 
 
കെരന്‍ സെക്ടറിലുണ്ടായ ഏറ്റമുട്ടലിലാണ് ഒരു സൈനികനും തീവ്രവാദിയും കൊല്ലപ്പെട്ടത്. 
വനമേഖലയായതും മോശം കാലാവസ്ഥയും തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്. കൊല്ലപ്പെട്ട തീവ്രവാദികളുടെ പക്കല്‍ നിന്നും വന്‍ ആയുധ ശേഖരം കണ്ടെടുത്തു.