വാതക ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ തായ്‌വാനില്‍ 22 മരണം. 270ഓളം പേര്‍ക്ക് പരുക്കേറ്റു. ദക്ഷിണ തായ്‌വാനിലെ കവോസിയൂംഗ് നഗരത്തിലാണ് ദുരന്തം. മരിച്ചവരില്‍ നാല് അഗ്നിശമന സേനാംഗങ്ങളും ഉള്‍പ്പെടുന്നു
വാതക ചോര്‍ച്ചയുടെ യഥാര്‍ഥ കാരണം വ്യക്തമല്ല. വ്യാഴാഴ്ച അര്‍ധരാത്രിയോടെ വാതകം ചോരുന്നതായി നാഷണല്‍ ഫയര്‍ ഏജന്‍സിയില്‍ നിരവധി ഫോണ്‍ കോളുകള്‍ വന്നിരുന്നു. തുടര്‍ന്നായിരുന്നു സ്‌ഫോടന പരമ്പര. നൂറുകണക്കിന് സൈനികരും അഗ്നിശമന സേനാംഗങ്ങളുമാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.