ആഷ്‌ലി മാഡിസന്‍ ഹാക്കിങ്: രണ്ടുപേര്‍ ആത്മഹത്യ ചെയ്തു

Webdunia
ചൊവ്വ, 25 ഓഗസ്റ്റ് 2015 (17:47 IST)
ആഷ്‌ലി മാഡിസന്‍ എന്ന സൈറ്റിലെ വിവരങ്ങൾ ചോർന്ന സംഭവത്തില്‍ കാനഡയില്‍ രണ്ടുപേര്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. കാനഡയിലെ രണ്ടു പേരാണ് ആത്മഹത്യ ചെയ്തത്.ടൊറന്റോ പൊലീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ഇവരുടെ പേരുവിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. അവിഹിത ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്ന് കുപ്രസിദ്ധിയുള്ള ആഷ്‌ലി മാഡിസനിലെ 3.7 കോടി അംഗങ്ങളുടെ വ്യക്തി വിവരങ്ങളാണ് ഹാക്കർമാർ ചോർത്തി പുറത്തുവിട്ടത്.

ആഷ്‌ലി മാഡിസൺ വെബ്സൈറ്റിലെ അംഗങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് ഹാക്കറുമാരുടെ ഭീഷണി നിലവിലുണ്ട്. അതേസമയം ഹാക്കര്‍മാരെപ്പറ്റി  വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ആഷ്‌ലി മാഡിസന്റെ പാരന്റ് കമ്പനിയായ അവിഡ് ലൈഫ് മീഡിയ  5 ലക്ഷം കനേഡിയന്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.