കർദഷിയാനെ തോക്കിന്‍ മുനയിൽ നിർത്തി കൊള്ളക്കാര്‍ കാര്യം സാധിച്ചോ ?; വീണ്ടും പുതിയ വിവാദം!

ബുധന്‍, 12 ഒക്‌ടോബര്‍ 2016 (20:42 IST)
ഹോട്ടല്‍ മുറിയില്‍വച്ച് തോക്കു ചൂണ്ടി കൊള്ളക്കാര്‍ മോഷണം നടത്തിയെന്ന മോഡലും അവതാരകയുമായ കിം കർദഷിയാന്റെ പരാതി വ്യാജമാണെന്ന് അമേരിക്കന്‍ വെബ്‌സൈറ്റ്.

പ്രശസ്‌ത ടെലിവിഷൻ റിയാലിറ്റി താരമായ കിം ആളുകളെ പറ്റിക്കുന്നതിനായി നുണ പറയുന്നതിന് മടിയില്ലാത്തയാളാണ്. ഇന്‍ഷൂറന്‍സ് തുക ലഭിക്കാനായി അവര്‍ നടത്തിയ നാടകമാണ് മോഷണ വാര്‍ത്തയെന്നും സൈറ്റ് ആരോപിക്കുന്നു.

സൈറ്റ് പുറത്തു വിട്ട വാര്‍ത്തയ്‌ക്കെതിരെ കിം രംഗത്തെത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തു. താന്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ കള്ളന്മാര്‍ അതിക്രമിച്ചു കയറിയെന്നും തോക്കിന്‍ മുനയില്‍ നിര്‍ത്തി അവര്‍ ആഭരണങ്ങള്‍ കവര്‍ന്നു എന്നുമാണ് കിം വ്യക്തമാക്കുന്നത്.

യുഎസിലെ പ്രമുഖ സെലിബ്രിറ്റികളിൽ ഒരാളായ കിം ഫാഷൻ വീക്കിനായി പാരീസിലെത്തിയപ്പോഴാണ് സംഭവമുണ്ടായത്.

വെബ്ദുനിയ വായിക്കുക