പാരീസ് ഭീകരാക്രമണം; ‘അനോണിമസ്‘ യുദ്ധം പ്രഖ്യാപിച്ചു!

Webdunia
ഞായര്‍, 11 ജനുവരി 2015 (11:20 IST)
ചാര്‍ലി ഹെബ്ദോ മാഗസിന്റെ ഓഫീസില്‍ കയറി പത്രാധിപര്‍ ഉള്‍പ്പെടെ 12 പേരെ വെടിവച്ച് കൊന്ന സംഭവത്തോടെ ലോകമെമ്പാടുമുള്ള മാധ്യമ, സാംസ്കാരിക്, ആക്ടിവിസ്റ്റുകള്‍ തീവ്രവാദികള്‍ക്കെതിരെ തങ്ങളാലാകും വിധം ഒറ്റപ്പെടുത്തല്‍ പ്രചാരണം നടത്തുന്നതിനിടെ വ്യത്യസ്തമായ സൈബര്‍ യുദ്ധവുമായി അനോണിമസ് രംഗത്തെത്തി. ലോകത്തെ തന്നെ ഏറ്റവും പ്രശസ്തരായ ഹാക്കിവിസ്റ്റുകളാണ് അനോണിമസ് എന്നറിയപ്പെടുന്ന സൈബര്‍ ഗ്രൂപ്പ്.
 
ട്വിറ്ററില്‍ വീഡിയോ സന്ദേശത്തിലാണ് അനോണിമസ് തീവ്രവാദികള്‍ക്കെതിരെ സൈബര്‍ യുദ്ധം പ്രഖ്യാപിച്ചത്. അനോണിമസ് ഗ്രൂപ്പിന്റെ മുഖം മൂടി അണിഞ്ഞ ഒരാളാണ് വീഡിയോയില്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നത്.  നിങ്ങള്‍ക്കെതിരെ യുദ്ധം തുടങ്ങാന്‍ പോവുകയാണ്. ഒരുങ്ങി ഇരുന്നോളൂ എന്നാണ് വീഡിയോ സന്ദേശത്തിലെ ഭീഷണി. അല്‍ ഖ്വായ്ദ, ഐസിസ് തുടങ്ങിയ ഇസ്ലാമിക ഭീകര സംഘടനകള്‍ക്ക് നേര്‍ക്കാണ് അനോണിമസ് തിരിയുന്നത്. അവരുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളെല്ലാം ഹാക്ക് ചെയ്യുമെന്നും അനോണിമസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
 
ഇന്റര്‍നെറ്റില്‍ ഹാക്കിംഗ് ഒരു ആക്ടിവിസമായി കൊണ്ടുനടക്കുന്ന സൈബര്‍ ബുദ്ധിജീവികളാണ് അനോണിമസ്. ഇവര്‍ന്‍ പല സൈറ്റുകളും ഇത്തരത്തില്‍ ഹാക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍ ഭീകര സംഘടനകള്‍ക്കെതിരെ എപ്രകാരമാണ് ഇവര്‍ പ്രതികരിക്കുക എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇതിന് ഭീകരവാദികള്‍ എന്തുകൊണ്ടാണ് മറുപടി നല്‍കുക എന്നും ലോകം ആകാംക്ഷയൊടെയാണ് കാത്തിരിക്കുന്നത്.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.