ഖനിയപകടം: തുര്‍ക്കിയില്‍ വ്യാപക പ്രതിഷേധം

Webdunia
വ്യാഴം, 15 മെയ് 2014 (16:55 IST)
തുര്‍ക്കിയില്‍ ഉണ്ടായ ഖനിയപകടത്തില്‍ പ്രതിഷേധവുമായി തൊഴിലാളി യൂണിയനുകള്‍ രംഗത്ത്. സ്വകാര്യവത്കരണ നയങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്നും. തങ്ങള്‍ക്ക് കുറഞ്ഞ വേതനമാണ് ലഭിക്കുന്നതെന്നും ആരോപിച്ചാണ് യൂണിയനുകള്‍ രംഗത്ത് വന്നത്.

പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്ത് ഇറങ്ങിയതോടെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ നഗരങ്ങളില്‍ ഏറ്റുമുട്ടി. അങ്കാറ, ഇസ്താംബൂളിലെ തക്സിന്‍ ചത്വരം എന്നിവിടങ്ങളില്‍ കടുത്ത തോതില്‍ ആക്രമണം നടന്നു. പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ പൊലീസ് ലാത്തിചാര്‍ജ് നടത്തി. ചിലയിടങ്ങളില്‍ കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും ചെയ്തു.

പണിമുടക്ക് അടക്കമുള്ള പ്രതിഷേധ പരിപാടികള്‍ ആരംഭിക്കാനാണ് രാജ്യത്തെ വലിയ തൊഴിലാളി സംഘടനയായ തുര്‍ക്കീസ് പബ്ളിക് വര്‍ക്കേഴ്സ് യൂണിയന്‍സ് കോണ്‍ഫെഡറേഷന്റെ തീരുമാനം. സോമയിലുണ്ടായ ഖനിയപകടത്തിന്റെ ഉത്തരവാദിത്വം അധികൃതര്‍ക്കാണെന്നും യൂണിയന്‍ ആരോപിച്ചു.