ഇറാനെ ചൊല്ലി അമേരിക്ക-ഇസ്രായേല്‍ ബന്ധം മുറിയുന്നു

Webdunia
ചൊവ്വ, 3 മാര്‍ച്ച് 2015 (12:14 IST)
ഇറാനുമായുള്ള ആണവ സഹകരണത്തിന് അമേരിക്ക തയ്യാറെടുത്തതോടെ കടുത്ത എതിര്‍പ്പുമായി ഇസ്രായേല്‍ രംഗത്ത്. തീവ്രവാദം വളര്‍ത്തുന്ന ഇറാന് അമേരിക്ക ആണവായുധം നല്‍കരുതെന്നും. നിലവിലെ കരാറില്‍ നിന്ന് അമേരിക്കയ്ക്ക് പിന്മാറുന്നതിന് ഇനിയും സമയമുണ്ടെന്നും ഇസ്രായേല്‍ പ്രസിഡന്റ് ബഞ്ചമിന്‍ നെതന്യാഹൂ വ്യക്തമാക്കി.

അമേരിക്കയുടെ ഈ നീക്കം ഇസ്രായേല്‍ കരുതലോടെയാണ് വീക്ഷിക്കുന്നത്. ഇറാനുമായുള്ള ആണവ സഹകരണത്തില്‍ നിന്ന് അമേരിക്ക പിന്മാറണം. ഇറാന് ആയുധം കൊടുക്കുന്നത് കൊലപാതകപരമാണെന്നും ബഞ്ചമിന്‍ നെതന്യാഹൂ പറഞ്ഞു. യുഎസ് കോണ്‍ഗ്രസില്‍ പങ്കെടുക്കാനുള്ള റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ ക്ഷണമനുസരിച്ച് അമേരിക്കയിലെത്തിയ ശേഷമായിരുന്നു അദ്ദേഹം അമേരിക്കന്‍ നീക്കത്തിനെതിരെ ശക്തമായി രംഗത്ത് വന്നത്.

അതെസമയം ആണവസഹകരണ ചര്‍ച്ചകള്‍ക്ക് തടസം നില്‍ക്കുന്ന നിലപാടുകളില്‍ നിന്ന് ഇസ്രായേല്‍ പിന്‍മാറണമെന്ന് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ആവശ്യപ്പെട്ടു. ഈ മാസം 24 നാണ് അമേരിക്ക ഇറാനുമായി ആണവക്കരാര്‍ ഒപ്പിടുന്നത്‌. അമേരിക്ക-ഇറാന്‍ ആണവ കരാര്‍ യാതാര്‍ഥ്യമായാല്‍ ഇത്ര കാലം തോളോട് തോല്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച അമേരിക്ക ഇസ്രായേല്‍ ബന്ധം ഉലയുമെന്നാണ് റിപ്പോര്‍ട്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.