ഇന്ത്യയുമായുള്ള നിലവിലെ പ്രതിരോധ സഹകരണം തുടരുമെന്ന് അമേരിക്ക

ശ്രീനു എസ്

ബുധന്‍, 20 ജനുവരി 2021 (11:51 IST)
ഇന്ത്യയുമായി പ്രതിരോധ സഹകരണം തുടരുമെന്ന് അമേരിക്ക. നിയുക്ത പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനാണ് ഇത്തരമൊരു പ്രസ്താവന ഇറക്കിയിരിക്കുന്നത്. അതേസമയം അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കനത്ത സുരക്ഷയിലാണ് അമേരിക്ക. പാര്‍ലമെന്റ് ആക്രമണത്തിനുപിന്നാലെയാണ് അമേരിക്ക സുരക്ഷ ശക്തമാക്കിയത്. നിയുക്ത പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപ് വിട്ടുനില്‍ക്കുമെന്ന് നേരത്തേ അറിയിച്ചിട്ടുണ്ട്. 
 
അതേസമയം വാഷിങ്ടണ്‍ നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളൊന്നും ഇന്ന് തുറക്കില്ല. വാഹന ഗതാഗതത്തിനും നിയന്ത്രണങ്ങള്‍ ഉണ്ട്. സുരക്ഷയ്ക്കായി 25000തോളം സുരക്ഷാ ഗാര്‍ഡുകള്‍ ഉണ്ട്. അതേസമയം സ്ഥാനാരോഹണത്തിന് മുന്‍പ് ആദ്യ 10 ദിവസത്തേക്കുള്ള പദ്ധതികള്‍ ജോ ബൈഡന്‍ പുറത്തുവിട്ടിട്ടുണ്ട്. ട്രംപിന്റെ കാലത്ത് വിവാദമായ പല തീരുമാനങ്ങളും പിന്‍വലിക്കുന്നത് ഉള്‍പ്പെടെ ഈ പദ്ധതികളിലുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍