യുഎസ് ആക്രമണം: ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു!

Webdunia
ഞായര്‍, 9 നവം‌ബര്‍ 2014 (13:17 IST)
ഐഎസ് ഐഎസ് ഭീകരര്‍ യോഗം ചേര്‍ന്ന മൊസൂളിലെ ഒരു കെട്ടിടത്തിന് മേല്‍ യുഎസ് വ്യോമാക്രമണം. ആക്രമണത്തില്‍ ഐഎസ് ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദിക്ക് അടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റതായും, കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട് ഉണ്ട്.

അതേസമയം ഈ യോഗത്തില്‍ ബഗ്ദാദി പങ്കെടുത്തിരുന്നോ എന്ന കാര്യത്തിലും വ്യക്തതയില്ല. ആക്രമണത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടന്നോ ആര്‍ക്കൊക്കെ പരിക്കേറ്റെന്നോ സൈനികര്‍ വ്യക്തമായിട്ടില്ല. നേതാക്കളായ അബു മുഹമ്മദ് അല്‍ സീദാവി, അബു സഹ്‌റ അല്‍ മഹ്മദി എന്നിവര്‍ കൊല്ലപ്പെട്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

ഇറാഖില്‍ ഐഎസ് ഭീകരവാദികള്‍ക്ക് നേരെ യുഎസ് വ്യോമാക്രമണം തുടരുകയാണ്. അതേസമയം 1500 സൈനികരെ കൂടി ഇറാഖിലേക്ക് അയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.