അമേരിക്കയില്‍ ഇന്ത്യക്കാരന് നേരെ ആക്രമണം

Webdunia
ചൊവ്വ, 7 ജൂലൈ 2015 (18:04 IST)
യുഎസിലെ ന്യൂ ജേഴ്സിയില്‍ ഇന്ത്യക്കാരനുനേരെ ആക്രമണം. 57 വയസുകാരനായ രോഹിത്‌ പട്ടേല്‍ എന്നയാള്‍ക്കു നേരേയാണ്‌ ആക്രമണമുണ്‌ടായത്‌. കഴിഞ്ഞയാഴ്‌ച നോര്‍ത്ത്‌ ബ്രൂണ്‍സ്‌വിക്കില്‍ വച്ച് അക്രമി രോഹിത്‌ പട്ടേലിനെ തലയ്ക്കടിച്ചു വീഴ്‌ത്തിയശേഷം കടന്നുകളയുകയായിരുന്നു. സംഭവത്തില്‍  നൈല്‍ കില്‍ഗോര്‍ എന്ന ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.