അഫ്ഗാനില്‍ വേണ്ടിവന്നാല്‍ ഇനിയും ആക്രമണം നടത്തുമെന്ന് അമേരിക്ക

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 1 സെപ്‌റ്റംബര്‍ 2021 (12:12 IST)
അഫ്ഗാനില്‍ വേണ്ടിവന്നാല്‍ ഇനിയും ആക്രമണം നടത്തുമെന്ന് അമേരിക്ക. പെന്റഗണ്‍ പ്രസ് സെക്രട്ടറി കിര്‍ബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ഐഎസിനെതിരെ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ പത്തുപേര്‍ കൊല്ലപ്പെട്ടിരുന്നു. 
 
അതേസമയം അഫ്ഗാനിസ്ഥാന്‍ ഇന്ത്യാ വിരുദ്ധപ്രവര്‍ത്തനങ്ങളുടെ താവളമാകുമോയെന്ന ആശങ്ക ഇന്ത്യ താലിബാന്‍ പ്രതിനിധിയെ അറിയിച്ചു. എന്നാല്‍ അങ്ങനെ സംഭവിക്കില്ലെന്നാണ് താലിബാന്‍ പ്രതിനിധി ഷെര്‍ മുഹമ്മദ് അബ്ബാസ് ഖത്തറിലെ ഇന്ത്യന്‍ എംബസിയിലെ സ്ഥാനപതി ദീപക് മിത്തലിനോട് അറിയിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article