അനധികൃത കുടിയേറ്റക്കാരെ ചങ്ങലയില്‍ ബന്ധിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് വൈറ്റ് ഹൗസ്. വൈറ്റ് ഹൗസിന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. കുടിയേറ്റക്കാരെ കാലിലും കയ്യിലും ചങ്ങല ബന്ധിച്ച് വിമാനത്തില്‍ കയറ്റുന്നതാണ് ദൃശ്യത്തിലുള്ളത്. തങ്ങളുടെ പൗരന്മാരെ ചങ്ങലയില്‍ ബന്ധിച്ച് യുദ്ധവിമാനങ്ങളില്‍ തിരിച്ചയക്കുന്നതിനെതിരെ വിവിധ രാജ്യങ്ങളില്‍ പ്രതിഷേധം ശക്തമാവുകുന്നതിനിടെയാണ് ദൃശ്യങ്ങള്‍ അമേരിക്ക പങ്കുവെച്ചത്.
അതേസമയം അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ചൈന എന്നീ രാജ്യങ്ങള്‍ സ്വീകരിക്കാത്ത പൗരന്മാരെ പനാമയിലേക്ക് നാടുകടത്തിയിട്ടുണ്ട്. മുന്നൂറിലധികം അനധികൃത കുടിയേറ്റക്കാരാണ് പനാമയിലേക്ക് ട്രംപ് കടത്തിയത്. അതേസമയം അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ ഇന്ത്യയിലേക്ക് വരുന്നത് തുടരുമെന്നാണ് അറിയിച്ചിട്ടുള്ളത്.