ആഗോള കത്തോലിക്കാസഭയുടെ തലവനും റോമിന്റെ ഭരണാധികാരിയുമായ ഫ്രാന്‍സിസ് മാര്‍പാപ്പ (88) യുടെ ആരോഗ്യനില അതീവ ഗുരുതരം. ബ്രോങ്കൈറ്റിസ് ബാധിച്ച് നാല് ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ന്യുമോണിയ കൂടി ബാധിച്ചതോടെ ആരോഗ്യനില സങ്കീര്‍ണമായെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.