യുഎസിന്റെ കൊവിഡിനെതിരെയുള്ള മനുഷ്യ ശരീരത്തിലെ ഒന്നാംഘട്ട വാക്‌സിന്‍ പരീക്ഷണം വിജയം

ശ്രീനു എസ്
വ്യാഴം, 16 ജൂലൈ 2020 (13:54 IST)
യുഎസിന്റെ മനുഷ്യ ശരീരത്തിലെ ഒന്നാംഘട്ട വാക്‌സിന്‍ പരീക്ഷണം വിജയം. അമേരിക്കയുടെ ആദ്യ കൊവിഡ് വാക്‌സിനാണ് ഇത്. മോഡോണ ഇന്‍കോര്‍പ്പറേറ്റഡ് നിര്‍മിച്ച വാക്‌സിനാണ് മനുഷ്യ ശരീരത്തില്‍ കൊവിഡിനെതിരായ പ്രതിരോധ ശേഷി കൂട്ടുന്നതില്‍ വിജയം കണ്ടെത്തിയത്. 45പേരിലാണ് പരീക്ഷണം നടത്തിയത്. രോഗം വന്ന് സുഖം പ്രാപിച്ചവരേക്കാളും അന്റിബോഡി വാക്‌സിന്‍ എടുത്തവരില്‍ കണ്ടെതായി റിപ്പോര്‍ട്ടു ചെയ്തു. റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ മോഡേണയുടെ ഓഹരി 15ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്.
 
ക്ഷീണം, തലവേദന തുടങ്ങിയ ചെറിയ പാര്‍ശ്വ ഫലങ്ങളാണ് പരീക്ഷണത്തിനു വിധേയരായ ചിലരില്‍ അനുഭവപ്പെട്ടത്. കൊവിഡിനെതിരെ ലോകത്തില്‍ ആദ്യം ആരംഭിച്ച വാക്‌സിനാണ് മോഡേണയുടേത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article