സിറിയയിലെ ഐസിസ് തീവ്രാവാദികളുടെ പിടിയില്‍പ്പെട്ട അമേരിക്കക്കരേ മോചിപ്പിക്കാനായി നടത്തിയ കമാന്‍ഡോ ഓപ്പറേഷന്‍ പാളി. ബന്ധികളെ പാര്‍പ്പിച്ചിരിക്കുന്നു എന്നു കരുതിയിരുന്ന ഓയില്‍ റിഫൈനറിയിലേക്ക് പാതിരാത്രിയില്‍ നടത്തിയ സൈനിക നടപടിക്കിടെ കമാന്‍ഡോകള്‍ക്ക് ബന്ധികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
യുഎസിന്റെ ഡെല്‍റ്റ ഫോഴ്‌സ് കമാന്‍ഡോകളാണ് പാതി രാത്രിക്ക് ശേഷം ഹെലികോപ്റ്റര്‍ കമാന്‍ഡോ ഓപ്പറേഷന്‍ നടത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ അനുവാദത്തൊടെ നടത്തിയ ഓപ്പറേഷനായിരുന്നു ഇത്. ഐസില്‍ പോരാളികളുമായി ഏറ്റുമുട്ടിയ ശേഷം റിഫൈനറിയില്‍ കമാന്‍ഡോകള്‍ തിരച്ചില്‍ നടത്തിയെങ്കിലും ബന്ദികളാക്കിയ ആരേയും അവിടെ കാണാന്‍ കഴിഞ്ഞില്ലെന്ന് യുഎസ് തന്നെയാണ് വ്യക്തമാക്കിയത്.
യുഎസ് ജേര്‍ണലിസ്റ്റ് ജെയിംസ് ഫോളെയുടെ തലയറുക്കുന്ന വീഡിയോ പുറത്തുവന്നതിന്റെ പിറ്റേന്നാണ് ഈ വിവരം യുഎസ് പുറത്തുവിടുന്നത്. ജെയിംസ് ഫോളെയെ വധിക്കുന്നതിന് ഒരാഴ്ച മുന്‍പ് തന്നെ ഐസില്‍ യുഎസിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. ഐസില്‍ ശക്തികേന്ദ്രങ്ങളില്‍ നടക്കുന്ന യുഎസ് വ്യോമാക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ജെയിംസ് ഫോളെയെ കഴുത്തറുത്ത് കൊല്ലുമെന്നായിരുന്നു ഭീഷണി.