സുരക്ഷാ പ്രശ്‌നം: അമേരിക്ക 59 ചൈനീസ് കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി

ശ്രീനു എസ്

വെള്ളി, 4 ജൂണ്‍ 2021 (09:47 IST)
സുരക്ഷാ പ്രശ്‌നം മൂലം അമേരിക്ക 59 ചൈനീസ് കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഓഗസ്റ്റ് രണ്ടുമുതലാണ് വിലക്ക് നിലവില്‍ വരുന്നത്. ടെക് ഭീമന്മാരായ വാവെയ് അടക്കമുള്ള കമ്പനികളെയാണ് വിലക്കിയിട്ടുള്ളത്. കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതുവഴി ചാരവൃത്തി, വിവരങ്ങള്‍ ചോര്‍ത്തല്‍ എന്നിവ തടയനാകുമെന്നാണ് അമേരിക്കയുടെ വിശദീകരണം. സംഭവത്തില്‍ ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തേ 31 കമ്പനികളെ വിലക്കാനായിരുന്നു തീരുമാനം പിന്നീടാണ് ഇത് 59 ആക്കിയത്. 
 
ചൈനയെ വിലക്കാനുള്ള ട്രംപിന്റെ നയം തന്നെയാണ് ബൈഡനും പിന്തുടരുന്നത്. നേരത്തേ ഇന്ത്യയും ചൈനീസ് ആപ്പുകളെ വിലക്കിയിരുന്നു. അതേസമയം ലോകരാജ്യങ്ങള്‍ക്ക് 25 മില്യണ്‍ ഡോസ് വാക്‌സിന്‍ എത്തിച്ചുനല്‍കുമെന്ന് അമേരിക്ക അറിയിച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ഉണ്ടാകും. കാനഡ, മെക്‌സിക്കോ, റിപ്പബ്ലിക് ഓഫ് കൊറിയ, ഉക്രൈന്‍, കൊസോവോ, വെസ്റ്റ് ബാങ്ക്, ഗാസ എന്നിവിടങ്ങളില്‍ വാക്‌സിന്‍ എത്തിക്കും. ഏഴു മില്യണ്‍ ഡോസ് വാക്‌സിനാണ് ഏഷ്യക്ക് ലഭിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍