അൾജീരിയന്‍ വിമാനം തകര്‍ന്നു വീണു; 116പേര്‍ കൊല്ലപ്പെട്ടു

Webdunia
വ്യാഴം, 24 ജൂലൈ 2014 (15:43 IST)
110 യാത്രക്കാരും 6 ജീവനക്കാരുമായി പറന്നുയര്‍ന്ന അൾജീരിയന്‍ വിമാനം തകര്‍ന്നു വീണു. നൈജര്‍ മേഘലയിലാണ് യാത്രക്കാരുമായി പറന്ന വിമാനം തകര്‍ന്നു വീണത്. യാത്രക്കാരും ജീവനക്കാരുമടക്കം എല്ലാവരും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ബുർക്കിനോഫാസയുടെ തലസ്ഥാനമായ ഔഗഡൗഗുവിൽ നിന്ന് അൾജീരിയയിലേക്ക് പോയ എഎച്ച് 5017 വിമാനമാണ് തകര്‍ന്നത്.

വിമാനം തകര്‍ന്നു വീണതിന് വ്യക്തമായ കാരണങ്ങള്‍ ഒന്നും അറിവായിട്ടില്ല. എന്നാല്‍ മോശം കാലാവസ്ഥയാണ് കാരണമായി പറയുന്നത്. എയർട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടമാകുന്പോൾ വിമാനം ആഫ്രിക്കൻ വ്യോമമേഖലയിലൂടെയാണ് പറന്നിരുന്നതെന്ന് അധികൃതർ പറഞ്ഞു.

പ്രാദേശിക സമയം ഉച്ചയ്ക്ക് 1.55നാണ് വിമാനത്തിൽ നിന്ന് അവസാന സന്ദേശം ലഭിച്ചത്. ബുർക്കിനോഫാസയിൽ നിന്ന് അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിലേക്ക് നാലു മണിക്കൂർ യാത്രയാണുള്ളത്.