കാല്‍ലക്ഷം സൈനികരെയെങ്കിലും അഫ്ഗാനിസ്ഥാനില്‍ നിലനിര്‍ത്തണമെന്ന് താന്‍ പ്രസിഡന്റിനോട് അവശ്യപ്പെട്ടിരുന്നതായി അമേരിക്കന്‍ സംയുക്ത സൈനിക മേധാവി മാര്‍ക് മില്ലി പറഞ്ഞു. സെനറ്റ് സംയുക്ത സമിതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. അഫ്ഗാനില്‍ നിന്ന് സമ്പൂര്‍ണ പിന്മാറ്റം പാടില്ലായിരുന്നു. താലിബാന്‍ ഇപ്പോഴും ഭീകരസംഘടന തന്നെയാണെന്നും മാര്‍ക് മില്ലി പറഞ്ഞു.
അതേസമയം താലിബാന്റെ പിന്തുണയോടെ അല്‍ഖ്വയ്ദ അഫ്ഗാനിസ്ഥാനില്‍ വളരുകയും അമേരിക്കയ്ക്ക് അത് ഭീഷണിയാകുമെന്നും അമേരിക്കന്‍ സംയുക്ത സൈനിക മേധാവി മാര്‍ക് മില്ലി പറഞ്ഞു. അല്‍ഖ്വയ്ദയുമായി ഇവര്‍ക്ക് ഉറ്റ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.