അടുത്ത കൊറോണ പ്രഭവകേന്ദ്രം ആഫ്രിക്കയെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

വെള്ളി, 17 ഏപ്രില്‍ 2020 (16:28 IST)
കൊറോണ വൈറസിന്റെ അടുത്ത പ്രഭവകേന്ദ്രം ആഫ്രിക്കയായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.ഇതുവരെ 18,000 കേസുകളും ആയിരത്തോളം മരണങ്ങളുമാണ് ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലും യുഎസിലും റിപ്പോര്‍ട്ട് ചെയ്ത കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണെന്ന് തോന്നുമെങ്കിലും ആഫ്രിക്കയില്‍ വൈറസ് വ്യാപനം വർധിക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
 
വൈറസ് വ്യാപനം നഗരങ്ങളിൽ നിന്നും ഉൾപ്രദേശങ്ങളിലേക്ക് കടന്നിട്ടുണ്ട്.മതിയായ ചികിത്സാ സൗകര്യങ്ങളുടെ ലഭ്യതകുറവ് ഇവിടെ പ്രയാസം സൃഷ്ടിക്കും.സാമൂഹിക അകലം പാലിക്കാന്‍ സാധിക്കാത്ത ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലും ശുദ്ധമായ വെള്ളവും സോപ്പും ലഭിക്കാത്ത സ്ഥലങ്ങളിലും വൈറസ് വ്യാപനം വേഗത്തിലാകുമെന്നും ആശങ്ക നിലനിൽക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍