അഫ്ഗാനിസ്താനില്‍ വീണ്ടും ഭീകരാക്രമണം; 17പേര്‍ കൊല്ലപ്പെട്ടു

ശ്രീനു എസ്
ബുധന്‍, 25 നവം‌ബര്‍ 2020 (16:59 IST)
അഫ്ഗാനിസ്താനിലെ ബമിയാനില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. ട്രാഫിക് ഉദ്യോഗസ്ഥരും നഗരവാസികളുമാണ് കൊല്ലപ്പെട്ടത്.മാര്‍ക്കറ്റിനടത്തുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മാര്‍ക്കറ്റില്‍ തിരക്കുള്ള സമയത്തായിരുന്നു സ്‌ഫോടനം നടന്നത്. പരിക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളുമാണ് കൂടുതല്‍. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രേവശിപ്പിച്ചിരിക്കക്കയാണ്, ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.
 
ഷിയ മുസ്ലീം വിഭാഗക്കാര്‍ കൂടുതലായി താമസിക്കുന്നിടങ്ങളിലാണ് സ്‌ഫോനം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ഒരു ഭീകര സംഘടനകളും ഏറ്റെടുത്തിട്ടില്ല. അഫ്ഗാനില്‍ സമാധാന ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണു വീണ്ടും സ്‌ഫോടനം ഉണ്ടായിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article