അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനത്തില്‍ കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ മരണപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 5 നവം‌ബര്‍ 2021 (10:42 IST)
അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനത്തില്‍ കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ മരണപ്പെട്ടു. ലോഗര്‍ പ്രവിശ്യയുടെ തലസ്ഥാനമായ പുലി അലാമിയിലാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം ആക്രമണത്തെകുറിച്ച് താലിബാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കാബൂളിലുണ്ടായ ഇരട്ട ഭീകരാക്രമണത്തില്‍ 25 പേര്‍ മരണപ്പെട്ടിരുന്നു. ഐഎസ് ഭീകരരാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ 50തോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article