കൃഷിയിടത്തില്‍ ജോലിക്കെത്തിയ യുവതിയെ ഭൂവുടമ ദിവസങ്ങളോളം പീഡിപ്പിച്ചതിനെ തുടര്‍ന്ന് 30കാരി ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ഭൂവുടമ യുവരാജ് സിങ് പാര്‍മര്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് കേസ്.