അഫ്ഗാനിസ്ഥാനില്‍ 2020നുശേഷം ലഹരി പദാര്‍ത്ഥമായ ഒപ്പിയത്തിന്റെ ഉല്‍പാദനം എട്ടുശതമാനം വര്‍ധിച്ചതായി യുഎന്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 11 ഡിസം‌ബര്‍ 2021 (13:18 IST)
അഫ്ഗാനിസ്ഥാനില്‍ 2020നുശേഷം ലഹരി പദാര്‍ത്ഥമായ ഒപ്പിയത്തിന്റെ ഉല്‍പാദനം എട്ടുശതമാനം വര്‍ധിച്ചതായി യുഎന്‍. 2021 ല്‍ ഏകദേശം 6,800 ടണ്‍ ഒപ്പിയമാണ് അഫ്ഗാനിസ്ഥാന്‍ ഉല്‍പാദിപ്പിച്ചത്. 2020ല്‍ ലോകത്ത് ഉല്‍പാദിപ്പിച്ച 85ശതമാനം ഒപ്പിയവും അഫ്ഗാനിസ്ഥാനിലാണ്. മെഡിക്കല്‍ ഉപയോഗത്തിനും ഒപ്പിയം അഥവാ കറുപ്പ് ഉപയോഗിക്കുന്നുണ്ട്. ഹെറോയിന്‍ പോലുള്ള മയക്കുമരുന്നിനും ഒപ്പിയം ഉപയോഗിക്കും. അഫ്ഗാനിസ്ഥാന്റെ പ്രധാന വരുമാനമാണ് കറുപ്പ് ഉല്‍പാദനം. 

അനുബന്ധ വാര്‍ത്തകള്‍

Next Article