അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തില്‍ മരണം 920 കടന്നു. താലിബാന്‍ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. പരിക്കേറ്റത് 610 പേര്‍ക്കാണ്. നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നെന്നാണ് വിവരം. താലിബാന്‍ സര്‍ക്കാര്‍ വിദേശ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. റിക്ടര്‍ സ്‌കെയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണിത്. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. ഭൂകമ്പത്തില്‍ 150ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ പക്റ്റിക പ്രവിശ്യയിലാണ് ഭൂകമ്പം ഉണ്ടായത്. അതേസമയം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.