അഫ്ഗാനിസ്ഥാനില്‍ സുരക്ഷാ കരാര്‍ കാലാവധി അവസാനിക്കുന്ന 2014 നുശേഷവും 9,800 സൈനികരെ നിലനിര്‍ത്തുമെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ.
തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും അഫ്ഗാന്‍ സൈനികരുടെ പരിശീലനം നല്‍കാനും മാത്രമായിരിക്കും ഇവരുടെ സേവനം ഉപയോഗിക്കുക. സൈനികരുടെ എണ്ണം 2015 നുശേഷം പകുതിയായി കുറയ്ക്കും.
2016നുശേഷം എംബസിയുടെ സുരക്ഷയ്ക്കുള്ള സൈനികര്‍ മാത്രമേ അഫ്ഗാനിസ്ഥാനിലുണ്ടാകുകയുള്ളു. അഫ്ഗാനിസ്ഥാന്‍ ഒരു നല്ല സ്ഥലമല്ല. അത് നന്നാക്കാനുള്ള ഉത്തരവാദിത്തം യു.എസിന്റേത് മാത്രമല്ല. എന്നാല്‍ അല്‍ഖ്വയ്ദയുടെ പ്രവര്‍ത്തനം ഇല്ലാതാവുന്നുവെന്ന് ഉറപ്പുവരുത്താന്‍ യു.എസ് സഹകരിക്കുമെന്നും ഒബാമ വൈറ്റ് ഹൗസില്‍ പറഞ്ഞു.
സുരക്ഷാ കരാര്‍ തുടരാന്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി വിസമ്മതിച്ചെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം വരുന്ന പുതിയ പ്രസിഡന്റ് കരാറിന് അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും യു.എസ് പ്രസിഡന്റ് പ്രത്യാശ പ്രകടിപ്പിച്ചു.
അമേരിക്കക്കാര്‍ പ്രതീക്ഷിച്ചതിലും സമയം യു.എസ് സൈനികര്‍ അഫ്ഗാനില്‍ സേവനം അനുഷ്ഠിച്ചുകഴിഞ്ഞുവെന്നും ഒബാമ പറഞ്ഞു.