അമേരിക്കൻ തെരഞ്ഞെടുപ്പിന്റെ ഏറ്റവും ഒടുവിലത്തെ അഭിപ്രായ സർവേഫലം പുറത്തുവന്നതോടെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഹിലരി ക്ലിന്റൺ ഏറെ മുന്നിലായ സാഹചര്യത്തില്‍ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് ആരോപണങ്ങളുടെ നിഴലില്‍. ലോസ് ആഞ്ചലസിൽ വാർത്താസമ്മേളനം നടത്തിയ നീലച്ചിത്ര നടി ജെസീക്ക ഡ്രാക്കെയാണ് ട്രംപിനെതിരേ അവസാനമായി രംഗത്തെത്തിയത്.
ജെസീക്ക ഡ്രാക്കെ പറയുന്നത്:-
കലിഫോർണിയയിലെ ലേക്ക് താഹോയിൽ നടന്ന ഗോൾഫ് ടൂർണമെന്റിലാണ് ട്രംപിനെ കണ്ടത്. അവിടെവച്ച് ട്രംപ് തന്നെ മുറിയിലേക്ക് ക്ഷണിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ട്രംപിന്റെ മുറിയില്‍ പോകുകയും ചെയ്‌തു. അവിടെ എത്തിയ തന്നെ ചേർത്തു പിടിച്ച് ട്രംപ് അനുമതി കൂടാതെ ചുംബിച്ചുവെന്നും ഡ്രാക്കെ പറയുന്നു.
കൂടെ കഴിയാന്‍ ട്രംപ് ആവശ്യപ്പെട്ടപ്പോള്‍ അത് നിരാകരിച്ച് സ്വന്തം മുറിയിലേക്ക് പോയെങ്കിലും ഉടന്‍ തന്നെ മുറിയിലേക്ക് വരാന്‍ ട്രംപ് ആവശ്യപ്പെടുകയായിരുന്നു. ഒരു അഞ്ജാതനായിരുന്നു എന്നെ അന്ന് വിളിച്ചത്. തുടര്‍ന്ന് ട്രംപ് നേരിട്ട് വിളിച്ച് എത്ര പണം വേണമെങ്കിലും തരാമെന്ന് പറയുകയും 10000 ഡോളർ വാഗ്ദാനം ചെയ്യുകയുമായിരുന്നുവെന്നും ഡ്രാക്കെ വ്യക്തമാക്കുന്നുണ്ട്.
ട്രംപിന്റെ വാഗ്ദാനങ്ങള്‍ ഏറെ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ മുറിയിലേക്ക് പോകാന്‍ താന്‍ ഒരുക്കമായിരുന്നില്ലെന്നും പ്രശസ്‌ത നീലച്ചിത്ര നടിയായ ജെസീക്ക ഡ്രാക്കെ പറയുന്നു. അതേസമയം, ജെസീക്ക പറയുന്നതു മുഴുവൻ കള്ളക്കഥയാണെന്നും അവരുടെ കൈവശമുള്ള ചിത്രങ്ങൾ ട്രംപിനോടൊത്തു ചിത്രങ്ങൾ എടുക്കുന്ന ആയിരക്കണക്കിന് ആളുകളിൽ ഒരാളുടേതു മാത്രമാണെന്നും റിപ്പബ്ലിക്കൻ ക്യാംപ് പറഞ്ഞു.