ആദ്യം പീഡിപ്പിച്ചത് കാമുകൻ, രണ്ടാം തവണ ബാർ ഉടമ; ഈ നടി പറയുന്നത് കേട്ടാൽ ഞെട്ടും!

ബുധന്‍, 30 നവം‌ബര്‍ 2016 (14:06 IST)
രണ്ട് തവണ ക്രൂരമായി താൻ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് അമേരിക്കൻ നടി ഇവാൻ റെയ്ച്ചൽ വുഡ് വ്യക്തമാക്കുന്നു, കഴിഞ്ഞ ദിവസം ഋവിറ്ററിലൂടെയാണ് അമേരിക്കൻ സിനിമാ മേഖലയേയും ആരാധകരേയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇവാൻ രംഗത്തെത്തിയത്. രണ്ട് തവണ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതോടെ താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും ഇവാൻ വെളിപ്പെടുത്തി.
 
ആദ്യം പീഡിപ്പിച്ചത് തന്റെ കാമുകനായിരുന്നു. എന്നാൽ ഇക്കാര്യം പുറത്ത് പറഞ്ഞാൽ ആരും വിശ്വസിക്കില്ലായിരുന്നു. എല്ലാവരും തന്നെയാകും കുറ്റപ്പെടുത്തുക. രണ്ടാമത്തെ തവണ ഒരു ബാർ ഉടമയാലാണെന്നും ഇവാൻ പറയുന്നു. അപ്പോൾ തനിക്ക് 22 വയസ്സായിരുന്നുവെന്നും ഭയം കൊണ്ടാണ് ഒന്നും പറയാതിരുന്നതെന്നും ഇവാൻ വ്യക്തമാക്കുന്നു.
 
പുരുഷമേധാവിത്വം അനിയന്ത്രിതമായ ഈ കാലത്ത് തനിക്ക് ഇനിയും നിശബ്ദയാകാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് ഇപ്പോൾ ഇക്കാര്യം പുറത്ത് പറയുന്നത്. പീഡനം അനുഭവിച്ച സമയത്ത് മാനസികമായി താൻ ഒരുപാട് തളർന്നിരുന്നു. ആത്മഹത്യ ചെയ്യാനും ശ്രമിച്ചിരുന്നു. മനസ്സിലുള്ള രഹസ്യം തുറന്ന് പറഞ്ഞതോടെ ഇപ്പോൾ വലിയ സമാധാനം ഉണ്ടെന്നും ഇവാൻ ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. 

വെബ്ദുനിയ വായിക്കുക