യുദ്ധമുഖത്ത് മരണത്തെ ഭയക്കാതെ ഡോക്യുമെന്ററിയുമായി നടൻ ഷോൺ പെൻ

Webdunia
വെള്ളി, 25 ഫെബ്രുവരി 2022 (19:59 IST)
റഷ്യൻ അധിനിവേശം മൂർധന്യത്തിലിരിക്കെ യുക്രെയ്‌നിൽ ഡോക്യുമെന്റരി ചിത്രീകരിച്ച് നടനും സംവിധായകനും നിർമാതാവുമായ ഷോൺ പെൻ. യുക്രെയ്‌ൻ ഡെപ്യൂട്ടി പ്രധാനമന്ത്രി ഇര്‍യാന വെരേഷ്ചുകിനൊപ്പം ഷോണ്‍ പെന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 
 
പാശ്ചാത്യരാജ്യങ്ങളിലെ രാഷ്ട്രീയപ്രവർത്തകർ പോലും പ്രകടിപ്പിക്കാത്ത ധൈര്യമാണ് ഷോൺ പെൻ പ്രകടമാക്കു‌ന്നത്. മരണത്തെ പോലും ഭയക്കാതെ യുക്രെയ്‌നിൽ സംഭവിക്കുന്ന കാര്യങ്ങൾ ലോകത്തോട് പറയാൻ അദ്ദേഹം കീവിലെത്തുകയായിരുന്നു. ഞങ്ങളുടെ ശബ്ദമായി ഷോണ്‍ പെന്‍ മാറട്ടെ- പ്രസിഡന്റ്‌സ് ഓഫീസ് വ്യക്തമാക്കി.
 
കഴിഞ്ഞ വർഷം നവംബറിലാണ് ഷോൺ പെൻ ഡോക്യുമെന്ററിയുടെ ചിത്രീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. വൈസ് സ്റ്റുഡിയോസാണ് ഡോക്യുമെന്ററി നിര്‍മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article