ഡേറ്റിംഗും ലൈംഗികതയും അടിസ്ഥാനമാക്കിയും പഠന കോഴ്‌സും വരുന്നു. ദക്ഷിണ കൊറിയയിലാണ് വന്‍ വിവാദത്തിനു വഴിതെളിയിച്ച കോഴ്‌സ് ആരംഭിച്ചത്. ജനസംഖ്യയില്ലാതെ ദക്ഷിണ കൊറിയ നേരിടുന്ന വിഷമങ്ങള്‍ വര്‍ധിച്ചതിനാല്‍ ജനന നിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങളാണ് രാജ്യം നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് കോഴ്‌സ്.
ഇതില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ മാസത്തില്‍ മൂന്ന് സഹപാഠികളുമായെങ്കിലും ഒരുമിച്ച് ജീവിക്കണമെന്നത് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. അതായത് ഡേറ്റിങ് ഇല്ലാത്തവര്‍ക്ക് ഇവിടെ അഡ്മിഷന്‍ ഇല്ല. സിയോളിലെ ഡോന്‍ഗുക്, ക്യോംഗ് ഹീ യൂണിവേഴ്‌സിറ്റികളാണ് ശ്രദ്ധേയമായ ഈ കോഴ്‌സുകള്‍ ആരംഭിച്ചിരിക്കുന്നത്.
അതേസമയം പുതിയ കോഴ്‌സിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ പങ്കാളിയെ കണ്ടെത്താനും ആരോഗ്യകരമായ ബന്ധങ്ങള്‍ നിലനിര്‍ത്താനും പഠിപ്പിക്കുകയും വഴികാട്ടുകയും ചെയ്യുന്നുവെന്നാണ് ഡോന്‍ഗുക്ക് യൂണിവേഴ്‌സിറ്റിയിലെ പ്രഫ. ജാന്‍ഗ് ജേയ് സൂക്ക് പറയുന്നത്.