ഒരു ചുംബനത്തിലൂടെ പകരുന്ന പകരുതുന്നത് ഏതാണ്ട് 80 മില്യണ്‍ ബാക്ടീരിയകള്‍.നെതര്‍ലാന്‍ഡിലെ അപ്ലൈഡ് സയന്‍റിഫിക് റിസേര്‍ച്ച് നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.
രണ്ടു വ്യക്തികള്‍ തമ്മില്‍ കേവലം പത്തു സെക്കന്‍ഡ് മാത്രം തീവ്രമായ ചുംബനത്തില്‍ ഏര്‍പ്പെടുംബോള്‍ ഏതാണ്ട് 80 മില്യണ്‍ കീടാണുക്കള്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെടുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
ചുംബനസമയത്ത് രണ്ടു വ്യക്തികളുടെയും ശരീരത്തിലെ ഗുണകരവും ദോഷകരവുമായ ബാക്ടീരിയകള്‍ കൈമാറ്റം ചെയ്യപ്പെടുന്നുവെന്നും നീണ്ട തുടര്‍ ചുംബനത്തോടെ ഇരുവരുടെയും വായിലുള്ള സൂഷ്മാണുക്കള്‍ ഏതാണ് സമാന കുടുംബത്തില്‍ പെട്ടതായിരിക്കും എന്നും പഠനം സൂചിപ്പിക്കുന്നു.