70 വയസ്സുകാരന്‍ മൂന്നാമതും വിവാഹിതനായി വധു 17 വയസ്സുകാരി

Webdunia
തിങ്കള്‍, 25 ഓഗസ്റ്റ് 2014 (15:12 IST)
സൌദിയില്‍ 70 വയസ്സുകാരന്‍ 17 വയസ്സുകാരിയെ വിവാഹം ചെയ്തു. സൗദിയിലെ തയിഫ് പട്ടണത്തില്‍ ഷെയ്ഖ് അബ്ദുള്‍ അസീസ് അല്‍ കനാനിയാണ് 17 വയസ്സുകാരിയെ വിവാഹം ചെയ്തത്. ഇയാളുടെ മുന്നാം വിവാഹമാണ് കഴിഞ്ഞത്.


 25,000 സൗദി റിയാല്‍ മെഹര്‍ നല്‍കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്തത്.വിവാഹ വേളയില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരനും ഉണ്ടായിരുന്നു വെന്നും കുട്ടിയുടെ സമ്മതത്തോടെയാണ് വിവാഹമെന്നും അല്‍ കനാനി പറഞ്ഞു.ശൈശവ വിവാഹത്തിനെതിരെ രാജ്യമെമ്പാടും ക്യാമ്പയിനുകള്‍ നടക്കുന്ന അവസരത്തിലാണ് വിവാഹം നടന്നത്.