കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നാണംകെട്ടത് ഏഴുവട്ടം; ഉറച്ചതീരുമാനം എടുക്കാന്‍ കഴിയാതെ നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍

Webdunia
വ്യാഴം, 29 സെപ്‌റ്റംബര്‍ 2016 (16:41 IST)
പാക് അധീന കശ്‌മീരിലെ ഭീകരക്യാമ്പുകളില്‍ നാശം വിതച്ചാണ് ഉറി ഭീകരാക്രമണത്തിന് ഇന്ത്യ മറുപടി നല്കിയത്. പാകിസ്ഥാന് മുന്നറിയിപ്പ് നല്കിയതിനു ശേഷമാണ് ഇന്ത്യ തിരിച്ചടി നല്കിയത്. ഉറി ഭീകരാക്രമണത്തിനു നല്കിയ മറുപടിയില്‍ ഏഴു ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. സൈന്യത്തിന്റെ തിരിച്ചടിയില്‍ 38 ഭീകരരാണ് കൊല്ലപ്പെട്ടത്. അതേസമയം, രണ്ട് സൈനികര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞു.
 
അര്‍ദ്ധരാത്രിയില്‍ നാലു മണിക്കൂര്‍ നീണ്ട സൈനികദൌത്യം ഇന്ന് രാവിലെയാണ് അവസാനിച്ചത്. വാക്ക് പാലിക്കാത്ത പാകിസ്ഥാനുള്ള മറുപടിയാണ് ഇതെന്നും പാകിസ്ഥാന്റെ സഹായത്തോടെ ഭീകരര്‍ ഇന്ത്യയിലെത്തി നാശം വിതച്ചപ്പോഴെല്ലാം ഇന്ത്യ മുന്നറിയിപ്പ് നല്കിയതാണെന്നും ഡയറക്‌ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍ ലഫ്റ്റനന്റ് ജനറല്‍ രണ്‍വീര്‍ സിങ് വ്യക്തമാക്കുകയും ചെയ്തു.
 
എന്നാല്‍, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഏഴുവട്ടമാണ് നാണം കെട്ടത്.
 
1. ഭീകരവാദത്തെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി നവാസ് ഷെരീഫിന് നിര്‍ദ്ദേശം നല്കി.
 
2. ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയില്‍ കശ്‌മീര്‍ പ്രശ്നം ചര്‍ച്ച ചെയ്യുന്നത് നിര്‍ത്തിവെച്ചു.
 
3. ചൈന - പാകിസ്ഥാന്‍ സാമ്പത്തികബന്ധത്തിന് ഭീകരവാദം ഭീഷണിയാണെന്ന് ചൈന വ്യക്തമാക്കി.
 
4. സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യ പ്രഖ്യാപിച്ചതിനു പിന്നാലെ, അഫ്‌ഗാനിസ്ഥാന്‍, ഭൂട്ടാന്‍. ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും സാര്‍ക്കില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി.
 
5. ബലോച് നേതാവ് ബ്രഹംദഗ് ബുഗ്‌തിയുടെ പ്രസ്താവന
 
6. പാകിസ്ഥാനിലെ എല്ലാ പാര്‍ട്ടികളും ഭീകരവാദത്തെ പിന്തുണയ്ക്കുന്നെന്ന പാകിസ്ഥാന്‍ ചീഫ് ജസ്റ്റിസിന്റെ പ്രസ്തവന.
 
7. പാക് അധീന കശ്‌മീരിലെ ഭീകരക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ ആക്രമണം.
Next Article