കാബൂൾ വിമാനത്താവളത്തിന് സമീപം തിക്കും തിരക്കും, 7 പേർ മരിച്ചു

Webdunia
ഞായര്‍, 22 ഓഗസ്റ്റ് 2021 (17:43 IST)
അഫ്‌ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് 7 പേർ മരിച്ചതായി റിപ്പോർട്ട്. ബ്രിട്ടീഷ് മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. മരിച്ച ഏഴുപേരും അഫ്‌ഗാൻ പൗരന്മാരാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
 
അഫ്‌ഗാനിൽ താലിബാൻ ഭരണമേറ്റെടുത്തതോടെ ആയിരങ്ങളാണ് രാജ്യം വിടാൻ ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിന് സമീപമുണ്ടായ സംഘർഷമാണ് മരണത്തിനിടയാക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article