ചൈനയില്‍ 7.4 കിലോ ഭാരമുള്ള നവജാത ശിശു. ഫെബ്രുവരി നാലിനാണ് ചുന്‍ ചുന്‍ എന്ന കുട്ടി സിസേറിയനിലൂടെ ജനിച്ചത്. കുഞ്ഞിനെ പുറത്തെടുക്കാന്‍ 20 മിനിറ്റ് നീണ്ട സിസേറിയന്‍ വേണ്ടിവന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
6.98 കിലോ ആണ് ചൈനയില്‍ നവജാതശിശുക്കളുടെ ഇടയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ഭാരം. ഈ ഭാരത്തില്‍ ജനിച്ച മൂന്നു കുട്ടികളുടെ റെക്കോര്‍ഡാണ് ഇപ്പോള്‍ ചുന്‍ചുന്‍ തിരുത്തിക്കുറിച്ചത്.
എന്നാല്‍ ഏറ്റവും ഭാരമുള്ള കുഞ്ഞ് ജനിച്ചത് 1879ല്‍ ഓഹിയോയിലാണ്. 10.77 കിലോഭാരമായിരുന്നു കുഞ്ഞിനുണ്ടായിരുന്നത്. എന്നാല്‍ പതിനൊന്ന് ദിവസം മാത്രമെ കുഞ്ഞ് ജീവിച്ചിരുന്നുള്ളു.