39 പുലികളെ സൈന്യം വധിച്ചു

Webdunia
വ്യാഴം, 12 ഫെബ്രുവരി 2009 (16:21 IST)
ശ്രീലങ്കയില്‍ ഇന്നലെ സൈന്യവുമായുണ്ടായ വിവിധ ഏറ്റുമുട്ടലുകളില്‍ 39 തമിഴ് പുലികള്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പുലികളുടെ ഒരു ഗ്രനേഡ് ഫാക്ടറിയും അച്ചടി പ്രസും നിരവധി ആയുധങ്ങളും സൈന്യം പിടിച്ചെത്തിട്ടുണ്ട്.

മുല്ലത്തീവിലെ സിന്ന വില്ല പ്രവിശ്യയില്‍ ഒരു വലിയ പുലിത്താവളം കഴിഞ്ഞ ദിവസം സുരക്ഷാസേന കീഴടക്കിയതായി ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. താമരംകുളം പ്രദേശത്ത് ദിവസം മുഴുവന്‍ സൈന്യവും പുലികളും തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവിടെ നിന്ന് പുലികളുടെ മൃതദേഹങ്ങളോടൊപ്പം അഞ്ച് ടി-56 റൈഫിളുകളും രണ്ട് കളിമണ്‍ മൈനുകളും ആറ് വൈദ്യുത കുഴിബോംബുകളും ഒരു റേഡിയോ കമ്യൂണിക്കേഷന്‍ സെറ്റും സൈന്യം കണ്ടെടുത്തിട്ടുണ്ട്.

ഏറ്റുമുട്ടലില്‍ 23 പുലികള്‍ കൊല്ലപ്പെട്ട വാ‍ന്നി പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്ന്യസിച്ചതായി സുരക്ഷാസേനയുടെ മാധ്യമ കേന്ദ്രം അറിയിച്ചു. മുല്ലത്തീവിലെ പുതുകുണ്ടിരിപ്പ് മേഖലയിലും ഇന്നലെ ശക്തമായ ഏറ്റുമുട്ടല്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.