ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു, മരണം രണ്ട് ലക്ഷത്തിൽ നിന്നും കുതിക്കുന്നു

Webdunia
ചൊവ്വ, 28 ഏപ്രില്‍ 2020 (07:24 IST)
ലോകമെങ്ങുമുള്ള കൊവിഡ് രോഗികളുടെ എണ്ണം 30 ലക്ഷം കടന്നതായി കണക്കുകൾ. അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി പുറത്തുവിട്ട കണക്കുപ്രകാരം മുപ്പത് ലക്ഷത്തി മുപ്പത്തിആറായിരത്തിലധികം ആളുകൾക്കാണ് ലോകമെങ്ങുമായി വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,10,804.
 
അമേരിക്കയിലാണ് ഏറ്റവുമധികം കൊവിഡ് രോഗികളുളത്. ആകെ രോഗബാധിതരിൽ മൂന്നിൽ ഒന്ന് അഥവ പത്ത് ലക്ഷത്തിനടുത്ത് കൊവിഡ് രോഗികളും അമേരിക്കയിൽ നിന്നാണ്. ഇതുവരെയായി 56,000 മരണങ്ങളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്‌തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1347 മരണങ്ങളാണ് അമേരിക്കയിൽ സംഭവിച്ചത്.സ്പെയിനിലും ഇറ്റലിയിലും മരണസംഖ്യ 400 ആയി കുറഞ്ഞപ്പോൾ അമേരിക്കയിൽ ഇപ്പോളും സ്ഥിതി രൂക്ഷമാണ്. സ്പെയിനിൽ ഇതുവരെ 23,521 പേരും ഇറ്റലിയിൽ 26,977 പേരുമാണ് രോഗം ബാധിച്ച് മരിച്ചറ്റ്. ഫ്രാൻസിലും ബ്രിട്ടണിലും 20,000 മുകളിൽ കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
 
അതേ സമയം ലോകമെങ്ങുമായി 9 ലക്ഷത്തിനടുത്ത് ആളുകൾ കൊവിഡ് ബാധയിൽ നിന്നും മോചിതരായി. 19 ലക്ഷത്തോളം ആളുകൾ ചികിത്സയിൽ ഉള്ളതിൽ 56000 ആളുകളുടെയെങ്കിലും നില ഗുരുതരമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article