സ്ത്രീകളുമായുള്ള സഹവാസത്തിന് സാഹചര്യമില്ലാത്തതിനാല്‍ മാനസികമായി തകര്‍ന്ന യുവാവ് ലിംഗം മുറിച്ചു. യാങ്ഹൂ എന്ന 26 കാരനായ ചൈനീസ് യുവാവിനാണ് ഈ ദുരന്തമുണ്ടായത്.
ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ലിംഗം കൂട്ടിച്ചേര്‍ക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കാമുകി ഇല്ലാത്തതിനാല്‍ മനം നൊന്താണ് ഈ ദാരുണകൃത്യം ഇയാള്‍ നടത്തിയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
പടിഞ്ഞാറന്‍ ചൈനയിലെ സെയ്ജിയാങ് പ്രവിശ്യയിലെ ജിയാക്‌സിങ്ങിലെ തുണിമില്ലിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. ഇവിടെ വച്ച് പെണ്‍കുട്ടികളെ കാണാനുള്ള സാധ്യതയും ഇല്ലായിരുന്നു.
നിരാശനായ ഇയാള്‍ ഒക്ടോബര്‍ 27 ന് ജോലി കഴിഞ്ഞെത്തിയ ശേഷം ഉപയോഗമില്ലാത്ത അവയവമെന്ന് പറഞ്ഞ് മുറിച്ചു മാറ്റുകയായിരുന്നു. ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ലിംഗം കൂട്ടിച്ചേര്‍ക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.