ഇത് ചരിത്രത്തിലെ ഏറ്റവും വലിയ നരബലി; കൊല്ലപ്പെട്ടത് കുട്ടികള്‍ - കണ്ടെത്തിയത് 227 അസ്ഥികൂടങ്ങള്‍

Webdunia
ബുധന്‍, 28 ഓഗസ്റ്റ് 2019 (17:51 IST)
ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവില്‍ നിന്ന് ചരിത്രത്തിലെ ഏറ്റവും വലിയ നരബലി കണ്ടെത്തി.  12-14 നൂറ്റാണ്ടിനിടയില്‍ ബലി നല്‍കിയ 227 കുട്ടികളുടെ ശരീര അവശിഷ്‌ടങ്ങളാണ് ഇതുവരെ ലഭിച്ചത്. കൊല്ലപ്പെട്ട കുട്ടികള്‍ക്ക് നാലു മുതല്‍ 14 വയസ് വരെയാണ് പ്രായം.

പെറുവില്‍ നിലനിന്നിരുന്ന ചിമു നാഗരിക സംസ്‌കാര കാലത്തെ അന്ധവിശ്വാസങ്ങളുടെ ഭാഗമായിട്ടാണ് ബാലബലി നടന്നത്. ക്രിസ്തുവര്‍ഷം 1475വരെ നീണ്ട ചിമു സംസ്‌കാര കാലത്ത് ആയിരക്കണക്കിന് കുട്ടികള്‍ ബലി നല്‍കപ്പെട്ടതായിട്ടാണ് കണക്ക്.

ഹുവാന്‍ചാകോ പ്രദേശത്തെ വടക്കന്‍ തീരത്തു കടലിന് സമീപത്ത് നിന്നാണ് മൃതദേഹങ്ങളുടെ ഭാഗങ്ങള്‍ ലഭിച്ചത്. കടലിന് അഭിമുഖമായി കുട്ടികളുടെ മുഖം വരുന്ന രീതിയിലാണ് മൃതദേഹങ്ങള്‍ അടക്കം ചെയ്യപ്പെട്ടിരിക്കുന്നത്. മഴയുള്ള സമയത്താണു ക്രൂരമായ ബലി നടന്നത്. എല്‍ നിനോ പോലുള്ള പ്രതിഭാസത്തെ പ്രീതിപ്പെടുത്താനാണു ബലി നടന്നതെന്ന് ഇതിലൂടെ വ്യക്തമാകും.

ചില മൃതദേഹങ്ങളുടെ മുടിക്കും തൊലിക്കും വലിയ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. പ്രദേശത്ത് നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ചീഫ് ആര്‍ക്കിയോളജിസ്റ്റ് ഫെറന്‍ കാസ്റ്റിലോ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article