2024ല്‍ ഇന്ത്യ ചൈനയെ മറികടക്കും, ജനസംഖ്യയുടെ കാര്യത്തില്‍ !

Webdunia
വ്യാഴം, 22 ജൂണ്‍ 2017 (18:58 IST)
ഇന്ത്യ 2024ലോടെ ജനസംഖ്യയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തെത്തുമെന്ന് യു എസ് റിപ്പോര്‍ട്ട്. 2024ല്‍ ഇക്കാര്യത്തില്‍ ഇന്ത്യ ചൈനയെ മറികടക്കും. 
 
നിലവില്‍ ഇന്ത്യയില്‍ 134 കോടി ജനങ്ങളാണുള്ളത്. ചൈനയില്‍ 141 കോടി ആളുകള്‍ ജീവിക്കുന്നു. ഇത് 2024ലോടെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുമെന്നാണ് വിവരം.
 
ചൈനയെ ഇന്ത്യ 2022ല്‍ മറികടക്കുമെന്നായിരുന്നു നേരത്തേ ഉണ്ടായിരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ത്യ ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ രണ്ടുവര്‍ഷം കൂടി വൈകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
 
2023 ആകുമ്പോഴേക്കും ലോക ജനസംഖ്യ 800 കോടിയിലെത്തുമത്രേ. ലോകജനസംഖ്യയില്‍ ഓരോ വര്‍ഷവും 84 ലക്ഷത്തിന്‍റെ വര്‍ദ്ധനവുണ്ടാകുന്നുണ്ടെന്നാണ് കണക്ക്. ജനസംഖ്യാവര്‍ദ്ധനവില്‍ വന്‍ കുതിപ്പ് നടത്തുന്നത് ഇന്ത്യയും ചൈനയും പാകിസ്ഥാനും അമേരിക്കയുമാണ്.
Next Article