സൗദി അറേബ്യയില്‍ സ്‌പോണ്‍സര്‍മാര്‍ പിടിച്ചു വെച്ചിരുന്ന ഇന്ത്യക്കാരുടെ 15000- ഓളം പാസ്‌പോര്‍ട്ടുകള്‍ സൗദി പാസ്‌പോര്‍ട്ട് വിഭാഗം (ജവാസാത്ത് ) അധികൃതര്‍ ഇന്ത്യന്‍ എംബസിക്ക് കൈമാറി.
പിടിച്ചു വെച്ചിരുന്ന ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ടുകളുടെ നമ്പര്‍, പാസ്‌പോര്‍ട്ട് ഉടമയുടെ പേര്, വിലാസം എന്നിവ ഇന്ത്യന്‍ എംബസിയുടെ ലിസ്റ്റിലും വെബ് സൈറ്റിലും പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ മാസം 13 മുതല്‍ 18 വരെ വൈകിട്ട് ആറിനും ഒന്‍പതിനും ഇടയില്‍ ഉടമകള്‍ക്ക് പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു .